Leading News Portal in Kerala

പീഡിപ്പിച്ച് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതായി യുവ ഡോക്ടറുടെ മരണക്കുറിപ്പ് ;ടെക്കിയും പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റില്‍ Doctor’s death case Arrested techie alleges she harassed him, insisted that he marry her | Crime


Last Updated:

മരിച്ച ഡോക്ടർ കഴിഞ്ഞ ഒരു വര്‍ഷമായി ടെക്കിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്

News18
News18

മഹാരാഷ്ട്രയില്‍ 28 വയസ്സുള്ള ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ ഒരു ടെക്കിയെയും ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറെയും സത്താറ പൊലീസ് അറസ്റ്റു ചെയ്തു. ഫാല്‍ട്ടന്‍ സബ് ഡിസ്ട്രിക്ട് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറാണ് സ്വയം ജീവനൊടുക്കിയത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതായാണ് കേസ്.

തന്നെ വിവാഹം കഴിക്കണമെന്നും ശാരീരിക ബന്ധം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡോക്ടര്‍ ഈ ടെക്കിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയത്. തന്റെ കൈപ്പത്തിയില്‍ ഒരു മരണക്കുറിപ്പും എഴുതിവച്ചാണ് യുവതി ജീവനൊടുക്കിയത്.

മരണക്കുറിപ്പില്‍ അറസ്റ്റിലായ സബ് ഇന്‍സ്‌പെക്ടര്‍ ബദാനെയും ടെക്കി പ്രശാന്ത് ബങ്കറിനെയും കുറിച്ച് പരാമര്‍ശിച്ചിരുന്നു. പുനെയിലെ വീട്ടില്‍ നിന്നും ടെക്കി പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അദ്ദേഹത്തോട് കീഴടങ്ങാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയും കോള്‍ റെക്കോര്‍ഡുകളും പോലീസുമായി പങ്കിട്ടിട്ടുണ്ടെന്നും ടെക്കിയുടെ സഹോദരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മരിച്ച ഡോക്ടർ കഴിഞ്ഞ ഒരു വര്‍ഷമായി ടെക്കിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. 4,000 രൂപ വാടകയും നല്‍കിയിരുന്നു. ഡോക്ടര്‍ ടെക്കിയോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും അത് അദ്ദേഹം നിരസിച്ചതായും കുടുംബം വാദിച്ചു. ഇതോടെ പീഡന പരാതികളിലേക്ക് നയിച്ചു. ഡോക്ടറാണ് പലതവണ ടെക്കിയുമായി ബന്ധപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ മാസം ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ടെക്കിയെ ഡോക്ടര്‍ ചികിത്സിച്ചിരുന്നതായും ഇതോടെയാണ് ഇരുവരും ഫോണ്‍ നമ്പറുകൾ കൈമാറിയതെന്നും പ്രതിയുടെ ഇളയ സഹോദരി പറഞ്ഞു. ഏകദേശം രണ്ടാഴ്ച മുമ്പ് ഡോക്ടര്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പ്രതി അത് നിരസിക്കുകയായിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.

ഡോക്ടര്‍ വിവാഹം കഴിക്കാനും ശാരീരിക ബന്ധം നിലനിര്‍ത്താനും ആവശ്യപ്പെട്ടുകൊണ്ട് തന്നെ ഉപദ്രവിച്ചതായി ടെക്കിയും പോലീസിനോട് അവകാശപ്പെട്ടു. ഇരുവരും തമ്മിലുള്ള ചാറ്റുകളും കോള്‍ റെക്കോര്‍ഡുകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ ഡോക്ടര്‍ സമ്മര്‍ദ്ദത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തില്‍ ബീഡ് ജില്ലയില്‍ നിന്നുള്ള സബ് ഇന്‍സ്‌പെക്ടറും സ്വമേധയാ കീഴടങ്ങിയതായാണ് വിവരം. ഇദ്ദേഹവും ടെക്കിയുമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ കൈപ്പത്തിയിലെ മരണക്കുറിപ്പില്‍ പറയുന്നു. മരണക്കുറിപ്പിന്റെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 68 ഉം (ബലാത്സംഗം) 108ഉം (ആത്മഹത്യ പ്രേരണ) വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ടെക്കിയെ ഒക്ടോബര്‍ 28 വരെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സാങ്കേതിക തെളിവുകളുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും ആധികാരികത പരിശോധിച്ചുവരികയാണ്. ഡോക്ടറുടെ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളി നിറഞ്ഞ കേസാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

പീഡിപ്പിച്ച് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതായി യുവ ഡോക്ടറുടെ മരണക്കുറിപ്പ് ;ടെക്കിയും പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റില്‍