പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ man arrested for trying to extort money by filming private scenes of young women under the pretense of love | Crime
Last Updated:
പ്രതിയുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അജിത്താണ് കൊച്ചി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അജിത് മാനേജരായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. അജിത്തിന്റെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
October 28, 2025 3:02 PM IST
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ
