തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി Drunk son kills mother by slitting her throat in Thiruvananthapuram | Crime
Last Updated:
വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് (74) കൊല്ലപ്പെട്ടത്. മകന് അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ്.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്ന അജയകുമാർ അമ്മയോടൊപ്പമായിരുന്നു താമസം. രാത്രി മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടിയതിനെത്തുടർന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിജയകുമാരി ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പി ഉപയോഗിച്ച് അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് പോലീസ് പയുന്നത്. സംഭവ സ്ഥലത്തു വച്ച് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം.
Thiruvananthapuram,Kerala
October 30, 2025 8:22 AM IST
