കൊല്ലത്ത് ഉസ്താദ് പറഞ്ഞ കൂടോത്രത്തിന് കൂട്ടു നിൽക്കാത്ത ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു Husband pours hot fish curry on wife’s face in Kollam for refusing to participate in Blackmagic | Crime
Last Updated:
അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് പലവട്ടം നിര്‍ബന്ധിച്ചതായി യുവതിയുടെ വീട്ടുകാർ
കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂരിൽ വയ്ക്കലിൽ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ റെജീലയെ (35) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭർത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം നടന്നത്.
റെജീലയ്ക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നെന്ന് ഭർത്താവ് പറഞ്ഞു. ഇതിനെക്കുറിച്ച് ആശങ്കപ്പെട്ട ഭര്‍ത്താവ് സജീര്‍ ഒരു ഉസ്താദിനെ സമീപിച്ചു. ഉസ്താദ് ചില ചെമ്പ് തകിടുകളും ഭസ്മവും നല്‍കിയ ശേഷം ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് സജീര്‍ റെജീലിനോട് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റെജീല അത്തരം അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. രണ്ടുദിവസം മുമ്പ് നടന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.
അതിന്റെ തുടർച്ചയായി ഇന്നലെ രാവിലെയും സജീറും റെജീലയും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിൽ അടുക്കളയില്‍ മീന്‍കറി തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു റെജീല. തര്‍ക്കം രൂക്ഷമാകുന്നതിനിടയിൽ സജീര്‍ അടുക്കളയില്‍ കിടന്നിരുന്ന തിളച്ച മീന്‍കറി റെജീലയുടെ മുഖത്ത് ഒഴിച്ചു. ഇതിനിടെ റെജീലയുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റു. അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് പലവട്ടം നിര്‍ബന്ധിച്ചതായും വ്യക്തമാക്കുന്നു. എന്നാല്‍ മതവിശ്വാസിയായ താന്‍ അതിനൊരിക്കലും തയ്യാറായിരുന്നില്ലെന്ന് റെജീല പൊലീസിനോട് പറഞ്ഞു.
October 30, 2025 12:22 PM IST
കൊല്ലത്ത് ഉസ്താദ് പറഞ്ഞ കൂടോത്രത്തിന് കൂട്ടു നിൽക്കാത്ത ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു
