കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി College student abducted from car and gang-raped by three men in Coimbatore | Crime
Last Updated:
പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദിച്ചതിന് ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്കതായി പരാതി. ഞായറാഴ്ച കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം.രാത്രി 11 മണിയോടെ പെൺകുട്ടിയും ആൺ സുഹൃത്തും ഒരു കാറിനുള്ളിൽ ഇരുന്ന് സംസാരിക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
അജ്ഞാതരായ മൂന്ന് പേർ ഇവരുമായി വഴക്കുണ്ടാക്കുകയും ആൺ സുഹൃത്തിനെ മർദിച്ചതിന് ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് റിപ്പോർട്ട്. തുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പോലീസ് ഇരയെ സുരക്ഷിതയാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടുയുടെ സുഹൃത്ത് കോയമ്പത്തൂർ ഗവൺമെന്റ് കോളേജിൽ ചികിത്സയിലാണ്.
November 03, 2025 10:13 AM IST
കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി
