വിവാഹമോചിതയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 11 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടയിൽ | Man arrested for false promise of marriage and extortion of money | Crime
Last Updated:
2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയത്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി സോഫ്റ്റ്‌വേർ എൻജിനിയറെ പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ തിരുവനന്തപുരം പള്ളിച്ചൽ സംഗമം വീട്ടിൽ ശിവകൃഷ്ണ (34) യെ കൊച്ചി നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന പരാതിക്കാരി, ആദ്യ വിവാഹബന്ധം വേർപെടുത്തി നിൽക്കുന്ന സമയത്താണ് 2022-ൽ പ്രതിയെ പരിചയപ്പെടുന്നത്.
പരാതിക്കാരിയുടെ കുട്ടിയെ ഭർത്താവിൽ നിന്നും വീണ്ടെടുത്ത് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന്, കലൂരിലുള്ള ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കൂടാതെ, ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പരാതിക്കാരിയെക്കൊണ്ട് 11 ലക്ഷം രൂപ വായ്പയെടുപ്പിക്കുകയും ഈ പണം കൈക്കലാക്കുകയും ചെയ്തു. ഈ പണം തട്ടിയെടുത്ത ശേഷം ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. 2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ശിവകൃഷ്ണയ്ക്കെതിരേ പരാതി നൽകിയത്.
കേസെടുത്തതോടെ ഇയാൾ ഫോൺനമ്പർ മാറ്റി ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി വീട്ടിൽ വന്നെന്നറിഞ്ഞതിനെ തുടർന്ന് എസ്എച്ച്ഒ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Kochi [Cochin],Ernakulam,Kerala
November 06, 2025 11:05 AM IST
വിവാഹമോചിതയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 11 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടയിൽ
