Leading News Portal in Kerala

കണ്ണൂരിൽ കൈക്കൂലിയായി ഫ്രിഡ്ജ് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിജലൻസ് അന്വേഷണം | Vigilance investigation against police officer who bought fridge as bribe in Kannur | Crime


Last Updated:

പൊലീസ് ഉദ്യോ​ഗസ്ഥൻ ഗൂഗിൾ പേ വഴി പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: ചെങ്കൽ ക്വാറി ഉടമയിൽനിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയെന്ന കേസിൽ കണ്ണവം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം. പുതുതായി ചുമതലയേറ്റ മലപ്പുറം സ്വദേശിയായ ഈ പൊലീസുകാരന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്.

വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്രിഡ്ജിന്റെ സീരിയൽ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് തലശ്ശേരിയിലെ കടയിൽനിന്ന് ഒരു ചെങ്കൽ ക്വാറി ഉടമയാണ് വാങ്ങി നൽകിയതെന്ന് വിജിലൻസ് മനസ്സിലാക്കി.

വിജിലൻസ് അന്വേഷണം നടക്കുന്നതായി മനസ്സിലാക്കിയ പൊലീസുകാരൻ, വ്യാഴാഴ്ച ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചതായും കണ്ടെത്തി. ഈ പണമിടപാടും വിജിലൻസ് തെളിവായി എടുത്തിട്ടുണ്ട്. പൊലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.