Leading News Portal in Kerala

ആര്‍എസ്എസ് ശാഖയില്‍ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയതിൽ പോലീസ് കേസെടുത്തു| Ponkunnam Police Register Case in Youths death Over Alleged Sexual Abuse at RSS Shakha | Crime


Last Updated:

യുവാവ് വീഡിയോയിൽ ആരോപിച്ച 35 കാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയെ പ്രതിയാക്കിയാണ് കേസ്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് ‌പോലീസിന് നിയമോപദേശം കിട്ടിയിരുന്നു

പൊൻകുന്നം പോലീസ്
പൊൻകുന്നം പോലീസ്

കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.

യുവാവ് വീഡിയോയിൽ ആരോപിച്ച 35 കാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയെ പ്രതിയാക്കിയാണ് കേസ്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് ‌പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. മുമ്പ് തമ്പാനൂർ പോലീസ് അന്വേഷിച്ച കേസ് പൊൻകുന്നത്തേക്ക് കൈമാറുകയായിരുന്നു. ഒക്ടോബർ 9നാണ് തമ്പാനൂരിൽ ലോഡ്ജിൽ 26 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Summary: Police have registered a case regarding the incident where a youth committed suicide alleging sexual abuse at an RSS Shakha. Ponkunnam Police registered the case based on the video of the youth’s dying declaration. Ponkunnam Police have registered the case under charges of unnatural sexual assault/offences.