ധ്യാനദമ്പതിമാർ കുടുംബത്തതർക്കം തീര്‍ക്കുന്നതിനിടെ തമ്മിലടിച്ചു; സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചതിന് ഭർത്താവിനെതിരെ കേസ്| Meditation Couple Fights During Family Dispute Resolution in Chalakudy Thrissur | Crime
Last Updated:
വഴക്കിനിടയിൽ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്
തൃശൂർ: കുടുംബ തർക്കം പരിഹരിക്കുന്നതിനിടെ ചാലക്കുടിയിലെ ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
വഴക്കിനിടയിൽ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്‍റെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎൻഎസ് 126 (2) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പോലീസ് പ്രതികരിച്ചു. തൊഴിൽ തർക്കത്തെത്തുടർന്ന് 9 മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.
Summary: A meditation couple in Chalakudy clashed while attempting to resolve family dispute. Gigi Mario and her husband Mario Joseph, who run the Philokalia Foundation in Chalakudy, were involved in the brawl. Gigi filed a complaint alleging that Mario Joseph assaulted her. Following the complaint, the police registered a case against him.
Thrissur,Thrissur,Kerala
November 12, 2025 5:16 PM IST
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
