Leading News Portal in Kerala

കാസർഗോഡ് ശ്‌മശാനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ പഞ്ചായത്തംഗം അറസ്റ്റിൽ | kasargod Congress panchayat member arrested for cutting trees from crematorium | Crime


Last Updated:

കുമ്പള പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ് അംഗമായ രവിരാജ് എന്ന തുമ്മയെയാണ് അറസ്റ്റ് ചെയ്തത്

News18
News18

കാസർഗോഡ്: കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കിദൂർ ശ്മശാനത്തിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റിൽ. കുമ്പള പഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായ രവിരാജ് എന്ന തുമ്മയെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

കിദൂർ, കുണ്ടങ്കേരടുക്കയിലുള്ള ശ്മശാനഭൂമിയിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ഇയാൾ 124 മരങ്ങൾ മുറിച്ചു കടത്തിയത്. മരംമുറി വിവാദമായതിനെ തുടർന്ന് കുമ്പള പഞ്ചായത്ത് സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. കുമ്പള എസ്.ഐ. അനൂപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരങ്ങൾ മുറിച്ചു കടത്തിയത് രവി രാജിന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായത്.

മുറിച്ചു കടത്തിയ മരത്തടികൾ ഒരു മില്ലിൽ വിൽപന നടത്തിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.