കഞ്ചാവടിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മർദിച്ച് മൃതപ്രായനാക്കി man tried to break into house high on ganja and rape a disabled woman was beaten by locals in Bengaluru | Crime
Last Updated:
യുവതിയുടെ കുടുംബം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറിയത്
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച 28കാരനെ നാട്ടുകാർ പിടികൂടി മർദിച്ച് മൃതപ്രായനാക്കി. നവംബർ 10ന് അഡുഗോയിലാണ് സംഭവം. ധ്യാഡു എന്നറിയപ്പെടുന്ന വിഘ്‌നേഷ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. സംഭവം നടക്കുമ്പോൾ സംസാരശേഷിയില്ലാത്തതും ശാരീരികവെല്ലുവിളികൾ നേരിടുകയും ചെയ്തിരുന്ന യുവതി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ കുടുംബം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാവിലെ 11 മണിയോടെ ഇവിടെയെത്തിയ യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നു. തുടർന്ന് വീടിനുള്ളിൽ അതിക്രമിച്ചു കയറി വാതിൽ അകത്തുനിന്ന് പൂട്ടി. ഇതിന് ശേഷം യുവതിയുടെ വസ്ത്രങ്ങൾ പ്രതി അഴിച്ചുമാറ്റി.
വിവാഹം കഴിഞ്ഞ് യുവതിയുടെ അമ്മ മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നിരവധി തവണ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറന്നു. അപ്പോൾ അവർ മകളെ വിവസ്ത്രയാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഈ സമയം പ്രതി വസ്ത്രം ധരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ അടിവസ്ത്രം മാത്രം ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ പിടികൂടുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഇയാളെ പിന്നീട് അഡുഗോഡി പോലീസിന് കൈമാറുകയും ചെയ്തു.
യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഘ്‌നേഷിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Bangalore,Karnataka
November 14, 2025 1:50 PM IST
കഞ്ചാവടിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മർദിച്ച് മൃതപ്രായനാക്കി
