ആലപ്പുഴയിൽ റീൽസ് ചിത്രീകരിക്കാൻ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ | Students clash in Alappuzha over Reels | Crime
Last Updated:
ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തു
ആലപ്പുഴ: റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ചമ്പക്കുളത്ത് വിദ്യാർത്ഥികൾ തമ്മിൽത്തല്ല്. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് പരസ്പരം മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തു.
തമ്മിൽത്തല്ലിൽ വിദ്യാർത്ഥികളിൽ ചിലർക്ക് മുഖത്തും തലയ്ക്കും ക്രൂരമായി മർദനമേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരോ പൊലീസോ പ്രതികരിച്ചിട്ടില്ല.
Alappuzha,Kerala
November 15, 2025 12:09 PM IST
