സ്ത്രീകളുമായി പാട്ടുപാടി ആപ്പിലൂടെ സൗഹൃദം; അശ്ലീലചാറ്റിന് വിസമ്മതിച്ചാല്‍ ഭീഷണി: മലപ്പുറത്ത് സംഗീതാധ്യാപകന് പിടിയില്‍ | Music teacher arrested in Kottakkal for home invasion assault and death threats | Crime
Last Updated:
തിരുവനന്തപുരത്ത് മോഷണക്കേസിലും സംഗീതാധ്യാപകന് പ്രതിയാhttps://wordpress.org/documentation/article/what-is-an-excerpt-classic-editor/ണ്
മലപ്പുറം: വീടുകയറി ആക്രമണം നടത്തുകയും വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സംഗീതാധ്യാപകൻ അറസ്റ്റിൽ. വളാഞ്ചേരി കണ്ടംപറമ്പിൽ സ്വദേശി ശിവനെയാണ് (40) കോട്ടയ്ക്കൽ പോലീസ് പിടികൂടിയത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയോടെ പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. കൂടാതെ, കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും, പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ശിവൻ ഒളിവിൽ പോവുകയായിരുന്നു.
സംഗീതാധ്യാപകനായ പ്രതിയുടെ രീതിയെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. ഓൺലൈനിൽ ആപ്പുകൾ ഉപയോഗിച്ച് പാട്ടുപാടി ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. തുടർന്ന് അവരുടെ ഫോൺ നമ്പർ കൈക്കലാക്കി ചാറ്റിങ് തുടങ്ങും.
അശ്ലീല ചാറ്റിങ്ങിന് വഴങ്ങാതിരിക്കുന്ന സ്ത്രീകളെ, വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. ഭീഷണികൾക്ക് വഴങ്ങാത്തവരുടെ വീടുകളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും ചെയ്യും.
പ്രതിക്കെതിരെ പുനലൂരിലും സമാനമായ കേസ് നിലവിലുണ്ട്. കൂടാതെ, തിരുവനന്തപുരത്ത് മോഷണക്കേസിലും ഇയാൾ പ്രതിയാണ്. കോട്ടയ്ക്കൽ ഇൻസ്പെക്ടർ ദീപകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Malappuram,Kerala
November 19, 2025 11:34 AM IST
സ്ത്രീകളുമായി പാട്ടുപാടി ആപ്പിലൂടെ സൗഹൃദം; അശ്ലീലചാറ്റിന് വിസമ്മതിച്ചാല്‍ ഭീഷണി: മലപ്പുറത്ത് സംഗീതാധ്യാപകന് പിടിയില്‍
