Leading News Portal in Kerala

17 കാരിയെ വിര്‍ച്വല്‍ വിവാഹം നടത്തി മറ്റൊരാളോടൊപ്പം ഹണിമൂണിന് വിട്ട് വീഡിയോ കോളിൽ കണ്ടുകൊണ്ടിരുന്ന കേസിൽ രണ്ട് അറസ്റ്റ് | After four years on the run key accused held in Chhattisgarh virtual marriage case | Crime


Last Updated:

നാല് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയാണ് പിടിയിലായത്

News18
News18

ഛത്തീസ്ഗഢില്‍ 17കാരിയെ വിര്‍ച്വര്‍ വിവാഹം ചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ പറഞ്ഞ് വിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍ നാല് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്ന്. 29 കാരനായ ദിലീപ് ചൗഹാന്‍ എന്നയാളാണ് ഇപ്പോൾ അറസ്റ്റിലായത്. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ വിര്‍ച്വല്‍ വിവാഹം കഴിച്ച് വീഡിയോ കോളിലൂടെ ലൈംഗിക പീഡനം കണ്ട കുന്ദന്‍ എന്നയാള്‍ 2022-ല്‍ അറസ്റ്റിലായിരുന്നു.

2021ല്‍ പട്‌ന സ്വദേശിയായ കുന്ദന്‍ രാജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളില്‍ നിന്ന് മുന്‍പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി പെണ്‍കുട്ടി 2021 ഏപ്രില്‍ 9ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം കണ്ട ഇയാള്‍ അവരെ വിളിക്കുകയും ഇരുവരും പതിവായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കുന്ദന്‍ പറഞ്ഞു. വിര്‍ച്വല്‍ വിവാഹമെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയോട് നെറ്റിയില്‍ സിന്ദൂരം തൊടാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഈ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. അപ്പോള്‍ അവര്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. ഈ സംഭവം പുറത്തായതോടെ പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു. ഇപ്പോള്‍ ഇവര്‍ക്ക് കൗണ്‍ലിംഗും മറ്റും നല്‍കി വരികയാണെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിചിത്രമായ വെര്‍ച്വല്‍ ഹണിമൂണ്‍

പെണ്‍കുട്ടിയുടെ നഗ്ന വീഡിയോകള്‍ ഇയാള്‍ റെക്കോഡ് ചെയ്തു. കൂടുതല്‍ വീഡിയോകള്‍ എടുക്കാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി വിലക്കി. തുടര്‍ന്ന് ആദ്യമെടുത്ത വീഡിയോകള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സമ്മര്‍ദം ചെലുത്തി ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഹണിമൂണിന്റെ ഭാഗമായി തന്റെ സുഹൃത്ത് വരുമെന്ന് കുന്ദന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഗ്രാമത്തില്‍ നിന്നുള്ള ഒരാളെ തനിക്ക് അറിയാമെന്നും ഹണിമൂണിന് വേണ്ടി അയാളെ അയയ്ക്കുമെന്നും കുന്ദന്‍ പെണ്‍കുട്ടിയെ അറിയിച്ചു. ഇത് താന്‍ വീഡിയോ കോളിലൂടെ കാണുമെന്നും കുന്ദന്‍ പറഞ്ഞു. കുന്ദന്റെ നിര്‍ദേശപ്രകാരം എത്തിയ ദിലീപ് ചൗഹാന്‍ എന്നയാള്‍ പെണ്‍കുട്ടിയെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചു.

ദീപക് യാദവ് എന്ന് പരിചയപ്പെടുത്തിയാണ് ചൗഹാന്‍ പെണ്‍കുട്ടിയുടെ പക്കല്‍ എത്തിയത്. കുന്ദന്‍ വീഡിയോ കോളില്‍ നില്‍ക്കെ ചൗഹന്‍ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി. ഒടുവില്‍ പെണ്‍കുട്ടി അയാളുടെ ആവശ്യങ്ങള്‍ നിരസിച്ചപ്പോള്‍ സ്വകാര്യ വീഡിയോകള്‍ അയാള്‍ പെണ്‍കുട്ടിയുടെ സഹോദരിക്ക് അയച്ചു നല്‍കി. തുടര്‍ന്ന് സഹോദരി പെണ്‍കുട്ടിയെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

”ഓപ്പറേഷന്‍ അങ്കുഷ് എന്ന പേരില്‍ നടത്തിയ ദൗത്യത്തില്‍ ഞങ്ങള്‍ ചൗഹാനെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്,” ജാഷ്പൂര്‍ എസ്എസ്പി ശശി മോഹന്‍ സിംഗ് പറഞ്ഞു.

എന്നാല്‍ കുന്ദന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ചൗഹാന്‍ പൊലീസിനോട് പറഞ്ഞു.

പ്രതി നാല് വര്‍ഷമായി ഒളിവില്‍

ഐപിസ്, പോക്‌സോ നിയമം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഏപ്രില്‍ 15ന് ജാഷ്പൂരില്‍ നിന്നുള്ള പോലീസ് സംഘം പട്‌നയില്‍വെച്ച് കുന്ദനെ അറസ്റ്റ് ചെയ്തു. എന്നാല്‍, പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ദിലീപ് ചൗഹാനാണെന്ന് ഇയാള്‍ ആരോപിച്ചു.

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൗഹാന്‍ ഇവിടെ നിന്നും രക്ഷപ്പെട്ട് പലസ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. തുടര്‍ന്ന് ഈ മാസം കുങ്കുരി എന്ന സ്ഥലത്തുവെച്ച് ചൗഹാനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. അവിടെ വെച്ച് പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞു. ചൗഹാന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

17 കാരിയെ വിര്‍ച്വല്‍ വിവാഹം നടത്തി മറ്റൊരാളോടൊപ്പം ഹണിമൂണിന് വിട്ട് വീഡിയോ കോളിൽ കണ്ടുകൊണ്ടിരുന്ന കേസിൽ രണ്ട് അറസ്റ്റ്