Leading News Portal in Kerala

വീട്ടിൽ പൂട്ടിയിട്ട് കേബിൾ കൊണ്ട് മർദിച്ചു; ദേഹമാകെ മുറിവുമായി യുവതി പൊലീസ് സ്റ്റേഷനിൽ; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ| Yuva Morcha leader Arrested for Brutally Assaulting Partner Booked for Attempt to Murder | Crime


Last Updated:

പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും യുവതി ‌പോലീസിനോടു പറഞ്ഞു

ഗോപു പരമശിവൻ
ഗോപു പരമശിവൻ

കൊച്ചി: പങ്കാളിയെ കേബിൾകൊണ്ട് അതിക്രൂരമായി മർദിച്ചതിന് യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ശരീരമാകെ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഗോപുവും യുവതിയും 5 വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു. യുവതിയെ കണ്ടെത്തിയ പോലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ യുവതി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും യുവതി ‌പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി മൊഴി നൽ‌കി. മർദനമേറ്റ് ശരീരമാകെ പൊട്ടിയടർന്ന നിലയിലാണ് യുവതി.

Summary: The police arrested Gopu Paramasivan, the Yuva Morcha Ernakulam District General Secretary, for brutally assaulting his partner with a cable. A case has been registered against Gopu for attempted murder. The girl, with injury marks all over her body, approached the Maradu police station and lodged a complaint.Gopu and the young woman have been living together for five years.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; ദേഹമാകെ മുറിവുമായി യുവതി പൊലീസ് സ്റ്റേഷനിൽ; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ