കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന് Notorious thief Bunti Chor in custody arrested from Ernakulam | Crime
Last Updated:
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസാണ് കസ്റ്റഡിയിൽ എടുത്തത്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 8ഓടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ബണ്ടി ചോർ കൊച്ചിയിലെത്തിയത്. കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയൽ ഹാജരാകാൻ വേണ്ടിയാണ് എറണാകുളത്ത് എത്തിയതെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഏത് കേസാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് വിവരങ്ങൾ പരിശോധിച്ച് വരികയാണ്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ബണ്ടി ചോർ.
കേരളത്തിൽ നിലവിൽ ബണ്ടി ചോറിനെതിരെ കോസില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ വസ്ത്രങ്ങളും മറ്റുമല്ലാതെ മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ആലപ്പുഴയിൽ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും അന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണം നടത്തുകയും അതിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
Kochi [Cochin],Ernakulam,Kerala
November 24, 2025 10:28 AM IST
