എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിലെ പ്രതി പിടിയിൽ | Accused arrested in the case of molestation of a girl at Ernakulam North Railway Station | Crime
Last Updated:
ദുരനുഭവം നേരിട്ടതിന് പിന്നാലെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു
എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കയറിപ്പിടിച്ച കേസിൽ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കീഴാരൂർ സ്വദേശിയായ സജീവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3:00 മണിയോടെയാണ് സംഭവം നടന്നത്. ദുരനുഭവം നേരിട്ടതിന് പിന്നാലെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ ശക്തമായി പ്രതികരിക്കുകയും, കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായതിനെ തുടർന്ന് പൊലീസ് നടപടി വേഗത്തിലാക്കുകയായിരുന്നു.
റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടി നിയമനടപടികൾ ആരംഭിച്ചത്.
Ernakulam,Kerala
November 25, 2025 9:03 AM IST
