Leading News Portal in Kerala

തൃശൂരിൽ 75 കാരിയുടെ മരണത്തിന് പിന്നിൽ മകളും കാമുകനും നടത്തിയ മോഷണ ശ്രമമെന്ന് പോലീസ് | Police suggest the death of a 75-year-old woman in Thrissur was due to a robbery attempt by her daughter and her lover | Crime


Last Updated:

വീടിനു സമീപത്ത് റോഡരികിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടത്തിയത്

അറസ്റ്റിലായ നിതിനും സന്ധ്യയും
അറസ്റ്റിലായ നിതിനും സന്ധ്യയും

തൃശൂർ മുണ്ടൂർ ശങ്കരംകണ്ടത്ത് വയോധികയെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മോഷണത്തിനായി മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയുടെ (75 ) മരണമാണ് മകളും കാമുകനും ചേർന്നു നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മകൾ സന്ധ്യ (45), കാമുകനും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ 5.30 ന് അയൽക്കാരാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടത്. വീടിനു സമീപത്ത് റോഡരികിലാണ് മൃതദേഹം കണ്ടത്തിയത്. സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ പിടിച്ച് തള്ളിയപ്പോൾ വീണതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.