Leading News Portal in Kerala

വയനാട്ടില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ|Madrassa Teacher Arrested in Wayanad for Sexual Assault on 11-Year-Old Girl | Crime


Last Updated:

തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്

News18
News18

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പോലീസ് ഏറെ നാളായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികൾ ഉയർന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.