വിവാഹത്തിനായി രണ്ടുവർഷം കാത്തിരിക്കാൻ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി | 19 year old dies after family asks him to wait till 21 to marry | Crime
Last Updated:
സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിച്ചു
വിവാഹം കഴിക്കാന്‍ 21 വയസ്സാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞതിന് 19-കാരന് ജീവനൊടുക്കി. മഹരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹം രണ്ടു വര്‍ഷം കഴിഞ്ഞ് കഴിക്കാമെന്ന് കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഇതുമൂലമുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.
നവംബര്‍ 30-ന് ഡോംബിവ്ലി പ്രദേശത്താണ് സംഭവം നടന്നത്. മരണപ്പെട്ട യുവാവ് യഥാര്‍ത്ഥത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയാണ്. സ്വന്തം നാട്ടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അവളെ തന്നെ വിവാഹം കഴിക്കാനാണ് യുവാവ് ആഗ്രഹിച്ചിരുന്നത്.
എന്നാല്‍, നിയമപരമായി വിവാഹം കഴിക്കാന്‍ 21 വയസ്സാകണമെന്നും അതുവരെ കാത്തിരിക്കണമെന്നും കുടുംബം യുവാവിനോട് ആവശ്യപ്പെട്ടു. ഇത് അദ്ദേഹത്തിന് വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കിയതായി മാന്‍പാഡ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
തുടര്‍ന്ന് വീട്ടില്‍ വച്ച് സ്കാര്‍ഫ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Thane,Maharashtra
December 04, 2025 9:50 AM IST
