മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ലൈംഗിക പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ പിടിയിൽ|YouTuber Arrested for Posting Video with Sexual Remarks Insulting complainant in mamkottam Case | Crime
Last Updated:
‘വോയിസ് ഓഫ് മലയാളി’ എന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് അറസ്റ്റിലായത്
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ പിടിയിൽ. കോട്ടയം വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. ‘വോയിസ് ഓഫ് മലയാളി’ എന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ഇയാൾ. നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ജെറിൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് വിഡിയോയുടെ ലിങ്ക് ആദ്യം ലഭിച്ചത്. യുആർഎൽ പരിശോധിച്ച ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കോട്ടയം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ, കേസ് കോട്ടയം സൈബർ പോലീസിന് കൈമാറുകയും തുടർ നടപടികളിലൂടെ പ്രതിയായ ജെറിനെ പിടികൂടുകയുമായിരുന്നു.
Kottayam,Kottayam,Kerala
December 05, 2025 8:28 AM IST
മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ലൈംഗിക പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ പിടിയിൽ
