Leading News Portal in Kerala

85 കാരിയെ പീഡിപ്പിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച 20 കാരൻ അറസ്റ്റിൽ|20-Year-Old Arrested for Raping Assaulting and Abandoning 85-Year-Old Woman in Venjaramoodu | Crime


Last Updated:

തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്

News18
News18

വെഞ്ഞാറമൂട്: വയോധികയെ പീഡിപ്പിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഇതും വായിക്കുക : മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ലൈംഗിക പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ പിടിയിൽ

ഡിസംബർ 3 ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു.