Leading News Portal in Kerala

കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി രണ്ടു സംഘം യുവാക്കൾ തമ്മിൽ സംഘർഷം | Clash over beef Fry erupts among youth in Kozhikode | Crime


Last Updated:

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരു സംഘങ്ങളും തർക്കം തുടരുകയായിരുന്നു

News18
News18

കോഴിക്കോട്: ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം. കോഴിക്കോട് നടക്കാവിലാണ് സംഭവം. ​ഹോട്ടലിലെത്തിയ മദ്യപസംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.

ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ എത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ, വാങ്ങികൊടുക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കത്തിൽ ആവുകയായിരുന്നു. തർക്കം ശ്രദ്ധയിൽപെട്ട ഹോട്ടൽ ജീവനക്കാർ ഇവരോട് ഹോട്ടലിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ റോഡിലിറങ്ങി ഇരു സംഘവും കയ്യേറ്റത്തിൽവരെയെത്തി.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരു സംഘങ്ങളും തർക്കം തുടരുകയായിരുന്നു. സംഘർഷത്തിനിടെ ഒരു യുവാവ് ബോധരഹിതനായി വീണതിനെ തുടർന്ന്, പൊലീസ് തന്നെ ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ അരമണിക്കൂറോളമാണ് നടക്കാവിൽ ഗതാഗതം സ്തംഭിച്ചത്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.