Leading News Portal in Kerala

കൊല്ലത്ത് അരിഷ്ടം വാങ്ങിയ പണം ചോദിച്ചതിന് ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു | Shop Employee Murdered in Kadakkal Following Payment Dispute | Crime


Last Updated:

ഇക്കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം

News18
News18

കൊല്ലം: കടയ്ക്കലിൽ അരിഷ്ടം വാങ്ങിയതിന്റെ പണം ചോദിച്ചതിന്റെ വൈരാഗ്യത്തിൽ അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കടയ്ക്കൽ സ്വദേശി സത്യ ബാബുവാണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ സ്വദേശി സുനുവിനെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് 6.30-നാണ് മണലു വെട്ടത്ത് പ്രവർത്തിക്കുന്ന അരിഷ്ടക്കടയിൽ എത്തിയ സിനുവിനോട് അരിഷ്ട്ടക്കടയിലെ ജീവനക്കാരനായ സത്യബാബു മുൻപ് അരിഷ്ടം വാങ്ങിയതിന്റെ പണം നൽകാൻ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ സിനു സത്യ ബാബുവിനെ അടിച്ചു റോഡിൽ തള്ളിയിടുകയും തല പിടിച്ചു റോഡിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബുവിനെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു ചികിത്സയിൽ കഴിഞ്ഞു വരുവെ ഇന്ന് ഉച്ചയോടുകൂടി മരിച്ചു.

സത്യ ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ കടയ്ക്കൽ പൊലീസ് സിനുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കടക്കൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് സിനുവിനെ കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് കടക്കൽ പൊലീസ് പറഞ്ഞു.