ഈരാറ്റുപേട്ടയിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന് 62 വർഷം കഠിനതടവും 2.1ലക്ഷം രൂപ പിഴയും 37-year-old man sentenced to 62 years in rigorous imprisonment for sexually assaulting boy in Erattupetta kottayam | Crime
Last Updated:
2023 മെയ് 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്
കോട്ടയം ഈരാറ്റുപേട്ടയിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന് 62 വർഷം കഠിനതടവും 2.1ലക്ഷം രൂപ പിഴയും. ഈരാറ്റുപേട്ട നടക്കൽ കരയിൽ കീരിയാംതോട്ടം അമ്പഴത്തിനാൽ വീട്ടിൽ സിറാജ് കെഎം(37) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.പിഴത്തുകയിൽ നിന്നും 1.75 ലക്ഷം രൂപ ഇരയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു.
2023 മെയ് 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈരാറ്റുപേട്ട എസ്ഐ ആയിരുന്ന ജിബിൻ തോമസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ ആയിരുന്ന സുബ്രഹ്മണ്യൻ പിഎസ് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയായിരുന്നു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെയും 27 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
Kottayam,Kottayam,Kerala
December 07, 2025 9:27 PM IST
