കോട്ടയത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം| RSS Leader Hacked in Clash Between CPM and RSS Workers in Kurichy Kottayam | Crime
Last Updated:
അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാർത്ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി
കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആർഎസ്എസ് ആരോപിച്ചു.
അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാർത്ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. മഞ്ജീഷിനും സുഹൃത്ത് മനോജിനും പരിക്കേറ്റു. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kottayam,Kottayam,Kerala
December 10, 2025 5:52 PM IST
