മാവേലിക്കര സബ് ട്രഷറി വനിതാ ജീവനക്കാരുടെ ടോയ്ലറ്റിൽ ജൂനിയർ അക്കൗണ്ടന്റ് ഒളിക്യാമറ വെച്ചത് ക്ലീനിങ് ലായനിയിൽ|Junior Accountant Arrested for Hiding Spy Cam in Cleaning Liquid Bottle in Women’s Toilet at Mavelikkara Sub Treasury | Crime
Last Updated:
ടോയ്ലറ്റ് വൃത്തിയാക്കാനെത്തിയ ട്രഷറിയിലെ താൽക്കാലിക ജീവനക്കാരിയാണ് ആദ്യം മൊബൈൽ ഫോൺ കണ്ടത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ട്രഷറിയിലെ വനിതാ ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ. പാലക്കാട് അഗളി കാവുണ്ടിയിൽ പറപ്പാൻതറ വീട്ടിൽ പ്രവീൺ (29) ആണ് പിടിയിലായത്. ക്ലീനിങ് ലായനിയുടെ ഒഴിഞ്ഞ കുപ്പിയിൽ അതിവിദഗ്ദ്ധമായി മൊബൈൽ ഫോൺ ഒളിപ്പിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.
ടോയ്ലറ്റ് വൃത്തിയാക്കാനെത്തിയ ട്രഷറിയിലെ താൽക്കാലിക ജീവനക്കാരി കുപ്പി ഉപയോഗിക്കാനായി എടുത്തപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തുന്നത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവീൺ അറസ്റ്റിലായത്. ട്രഷറി കെട്ടിടത്തിൽ സ്റ്റാഫിന് ഉപയോഗിക്കാനായി രണ്ട് ടോയ്ലറ്റുകളാണുള്ളത്. അതിലൊരു ടോയ്ലറ്റിലാണ് പ്രതി ക്യാമറ വച്ചത്
പ്രവീൺ കഴിഞ്ഞ 7 വർഷമായി മാവേലിക്കര ട്രഷറിയിൽ ജോലി ചെയ്യുകയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണിൽനിന്ന് ദൃശ്യങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Alappuzha,Alappuzha,Kerala
December 11, 2025 11:36 AM IST
മാവേലിക്കര സബ് ട്രഷറി വനിതാ ജീവനക്കാരുടെ ടോയ്ലറ്റിൽ ജൂനിയർ അക്കൗണ്ടന്റ് ഒളിക്യാമറ വെച്ചത് ക്ലീനിങ് ലായനിയിൽ
