ബെംഗളൂരുവിൽ മലയാളി യുവതി കൂട്ടബലാത്സംഗ പരാതി നൽകിയത് കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ breakthrough in the gang rape case of a Malayali woman in Bengaluru complaint was filed to mislead her boyfriend | Crime
Last Updated:
കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യുവതി കെട്ടിച്ചമച്ച വ്യാജ പരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുകയായിരുന്നു
ബെംഗളൂരുവിൽ മലയാളി യുവതിയുടെ കൂട്ടബലാത്സംഗ പരാതിയിൽ വഴിത്തിരിവ്. കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ നിന്നുള്ള 22 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി ക്യാബ് ഡ്രൈവർക്കും അയാളുടെ സുഹൃത്തുക്കൾക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നൽകിയത്.എന്നാൽ തന്റെ കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യുവതി കെട്ടിച്ചമച്ച വ്യാജ പരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഡ്രൈവറുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം യുവതിക്ക് ഡ്രൈവറുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ കഴുത്തിലെ പോറലുകളുടെ പാടുകൾ കാമുകനെ കാണിച്ച് താൻ കൂട്ടബലാത്സംഗത്തിനിരയായി എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് യുവതി ഒടുവിൽ സമ്മതിച്ചു.
ഡിസംബർ 6 ന് മഡിവാല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഡിസംബർ 2 ന് ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതിയിലെ ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് കേസ് ബനസ്വാഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഈ സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്നായിരുന്നു പാരാതി. പ്രതിയെന്നാരോപിക്കുന്ന, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാമുമായ ക്യാബ് ഡ്രൈവറെ പോലീസ് ഉടൻ തന്നെ കണ്ടെത്തി.എന്നാൽ താൻ നിരപരാധിയാണെന്നും സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലാണേർപ്പെട്ടെതെന്നുമായിരുന്നു ഡ്രൈവർ അവകാശപ്പെട്ടത്.
സ്ത്രീയുടെയും ക്യാബ് ഡ്രൈവറുടെയും വാട്ട്സ്ആപ്പ് ചാറ്റുകളും അവർ മുമ്പ് ഉപയോഗിച്ചിരുന്ന സ്ഥലങ്ങളും പോലീസ് പരിശോധിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളും കേസ് ചുരുളഴിയുന്നതിൽ നിർണായമായി.ഡിസംബർ 2 ന് രാത്രി 11.30 മുതൽ പിറ്റേന്ന് പുലർച്ചെ 5.30 വരെ ഇരുവരും റെയിൽവേ സ്റ്റേഷനിൽ ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.കേരളത്തിൽ നിന്നുള്ളവരായതിനാൽ ഇരുവരും നേരത്തെ തന്നെ പരിചയക്കാരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂട്ടബലാത്സംഗത്തിനോ ടാക്സി ഡ്രൈവറുടെ കൂട്ടാളികളുടെ പങ്കിനോ ഒരു തെളിവും കണ്ടെത്താൻ പൊലീസിനായില്ല.
Bangalore [Bangalore],Bangalore,Karnataka
December 13, 2025 5:58 PM IST
