Leading News Portal in Kerala

ഇൻസ്റ്റഗ്രാമിലെ കമൻ്റിനെ തുടർന്ന് പാലക്കാട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം | Conflict Erupts Between kumaranellur School Students Following an Instagram Comment | Crime


Last Updated:

ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് ഉപയോഗിച്ചാണ് ഇവർ തമ്മിൽ തല്ലിയത്

News18
News18

പാലക്കാട്: ഇൻസ്റ്റഗ്രാമിലെ ഒരു കമൻ്റിനെ തുടർന്ന് പാലക്കാട് കുമരനെല്ലൂർ ഗവൺമെൻ്റ് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർത്ഥികൾ അടങ്ങിയ രണ്ട് സംഘങ്ങളാണ് അടിപിടിയുണ്ടാക്കിയത്.

രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്‍റാണ് തര്‍ക്കത്തിന് കാരണം.

ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് ഉപയോഗിച്ചാണ് ഇവർ തമ്മിൽ തല്ലിയത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സ്കൂളിൽ സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് പോലീസെത്തുന്നതിനു മുൻപേ നാട്ടുകാരും അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.