തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ പിടിയിൽ Bar employee arrested for vandalizing civil service coaching center while drunk in Thiruvananthapuram | Crime
Last Updated:
കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളുമായി പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സ്ഥാപനത്തിന്റെ ജനാലകളും ഗ്ലാസ് ഡോറുകളും തല്ലിത്തകർക്കുകയുമായിരുന്നു
തിരുവനന്തപുരം വഞ്ചിയൂരിലെ സിവിൽ സർവീസ് കോച്ചിങ് സെന്റർ മദ്യലഹരിയിൽ അടിച്ചുതകർത്ത ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂർ സ്വദേശിയായ എ.എസ്. ശ്രീരാഗ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
മദ്യലഹരിയിൽ ബാറിൽ നിന്നെത്തിയ ശ്രീരാഗ് വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സ്ഥാപനത്തിന്റെ ജനാലകളും ഗ്ലാസ് ഡോറുകളും തല്ലിത്തകർക്കുകയുമായിരുന്നു.
കോച്ചിങ് സെന്റർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാൽ, തന്നെ വിദ്യാർഥികൾ മർദിച്ചെന്നും അവരെ തിരഞ്ഞാണ് താൻ സെന്ററിലേക്ക് പോയെന്നുമാണ് ശ്രീരാഗ് പോലീസിന് നൽകിയ മൊഴി.
Thiruvananthapuram,Kerala
