Leading News Portal in Kerala

ബംഗളൂരുവിൽ ജോലി കഴിഞ്ഞു മടങ്ങിയ വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ|Man Arrested for Molesting Doctor Near PG Accommodation in Bengaluru | Crime


Last Updated:

ഡിസംബർ 17-ന് പുലർച്ചെ വടക്കൻ ബംഗളൂരുവിലെ ചിക്കബാനവര എജിബി ലേഔട്ടിലായിരുന്നു സംഭവം

News18
News18

ബംഗളൂരു: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വിനോദ് എന്ന യുവാവാണ് പിടിയിലായത്. സൊളദേവനഹള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ 17-ന് പുലർച്ചെ വടക്കൻ ബംഗളൂരുവിലെ ചിക്കബാനവര എജിബി ലേഔട്ടിലായിരുന്നു സംഭവം. ഹെസരഘട്ട റോഡിലെ സ്വകാര്യ ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തന്റെ പിജി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഡോക്ടറെ ബൈക്കിലെത്തിയ പ്രതി ബസ് സ്റ്റോപ്പ് എവിടെയാണെന്ന് ചോദിച്ചാണ് തടഞ്ഞുനിർത്തിയത്. തുടർന്ന് ഇയാൾ യുവതിയോട് അശ്ലീലമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

യുവതി ഭയന്ന നിലവിളിച്ചതോടെ പരിസരവാസികൾ ഓടിക്കൂടുകയും പ്രതി ബൈക്കിൽ വേഗത്തിൽ രക്ഷപ്പെടുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പോലീസ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും തടഞ്ഞുനിർത്തി ഉപദ്രവിച്ചതിനും കേസെടുത്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ബംഗളൂരുവിൽ ജോലി കഴിഞ്ഞു മടങ്ങിയ വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ