Leading News Portal in Kerala

പരീക്ഷാത്തലേന്ന് എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത കാട്ടിയ അധ്യാപകൻ അറസ്റ്റില്‍| Teacher Arrested for Flashing 8th class Student via Video Call on Eve of Exam | Crime


Last Updated:

പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്

ബയോളജി അധ്യാപകനായ എൻ ശാലുവാണ് അറസ്റ്റിലായത്
ബയോളജി അധ്യാപകനായ എൻ ശാലുവാണ് അറസ്റ്റിലായത്

തിരുവനന്തപുരം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. ബയോളജി അധ്യാപകനായ എൻ ശാലുവാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്.

പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത്. പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്.

കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയായിരുന്നു. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പോലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

അതേസമയം, സ്കൂൾ അധികൃതർ മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും സ്കൂളിലെ പിടിഎ പ്രസിഡന്റ്‌ കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്കൂളിനും പിടിഎ പ്രസിഡന്റിനുമെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.‌

മലയാളം വാർത്തകൾ/ വാർത്ത/Crime/

പരീക്ഷാത്തലേന്ന് എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത കാട്ടിയ അധ്യാപകൻ അറസ്റ്റില്‍