കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിലെ ജയിലിൽ നിന്നിറങ്ങിയത് 2 മാസം മുമ്പ് | Kannur drug bust leads to the arrest of a woman | Crime
Last Updated:
0.459 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു
കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ മെത്താംഫിറ്റമിനുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനിയായ ഷിൽന (32) ആണ് പിടിയിലായത്. ഇവരിൽ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ഇവർ വീണ്ടും ലഹരി വിൽപനയിൽ സജീവമായതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയിലും പരിസരങ്ങളിലും ലഹരിമരുന്ന് ഉപയോഗവും വിതരണവും വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യുവതിക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
