മലപ്പുറത്ത് ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം യുവാക്കൾ അടിച്ച് തകർത്തു | Three Employees Arrested for Attacking Shop Over Salary Dispute | Crime
Last Updated:
വലിയ നഷ്ടമാണ് സ്ഥാപനത്തിന് സംഭവിച്ചിരിക്കുന്നത്
മലപ്പുറം: നിലമ്പൂരിൽ ശമ്പള വർധനവിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കൾ സ്ഥാപനം അടിച്ചുതകർത്തു. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്സ് സ്ഥാപനത്തിന് നേരെയാണ് മുൻ ജീവനക്കാരായ മൂന്ന് യുവാക്കളുടെ നേതൃത്വത്തിൽ അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ അക്രമാസക്തമായ പ്രതിഷേധം. സ്ഥാപനത്തിലെ സാധനങ്ങൾ തല്ലിത്തകർക്കുകയും ഉപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഘം അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങൾ സഹിതം സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് നിലമ്പൂർ പോലീസ് പ്രതികളെ പിടികൂടിയത്. കായികമായ അതിക്രമത്തിലൂടെയും പൊതുമുതൽ നശിപ്പിച്ചതിലൂടെയും വലിയ നഷ്ടമാണ് സ്ഥാപനത്തിന് സംഭവിച്ചിരിക്കുന്നത്.
Malappuram,Kerala
മലപ്പുറത്ത് ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം യുവാക്കൾ അടിച്ച് തകർത്തു
