മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; സുഹൃത്തായ 16കാരന്‍ കുറ്റം സമ്മതിച്ചു Murder of 14-year-old girl in Malappuram16-year-old friend confesses to the crime | Crime
Last Updated:
പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി 16കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
മലപ്പുറം വാണിയമ്പലം തൊടികപുലത്ത് 14കാരിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത സുഹൃത്തായ 16കാരന്‍ കുറ്റം സമ്മസതിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു.
.വ്യാഴാഴ്ച രാവിലെ 9.30-ഓടെ കരുവാരകുണ്ട് സ്‌കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടി പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. . ഇതിനിടെ വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. . സ്‌കൂൾ യൂണിഫോം ആണ് പെൺകുട്ടി ധരിച്ചിരുന്നത്.
പെൺകുട്ടിയും പതിനാറുകാരനും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 16കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. കുറ്റം സമ്മതിച്ച 16കാരന് പുറമേ മറ്റാർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Malappuram,Kerala
