Leading News Portal in Kerala

ഇറോട്ടിക് സിനിമകൾ കാണുന്നതിൽ എന്താ തെറ്റ്? ഓപ്പൺ ആയിട്ട് ഡീൽ ചെയ്യുകയാണെങ്കിൽ പല പ്രശ്നങ്ങളും മാറും: സിദ്ധാർത്ഥ് ഭരതൻ


കൊച്ചി: മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. ഇറോട്ടിക് സിനിമകൾ കാണുന്നതിൽ തെറ്റില്ലെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിദ്ധാർത്ഥ് സംവിധാനം ചെയ്ത ‘ചതുരം’ സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ചിത്രത്തിൽ അഭിനയിച്ച നടി സാസ്വികയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്.

സിദ്ധാർത്ഥ് ഭരതന്റെ വാക്കുകൾ ഇങ്ങനെ;

‘ഇറോട്ടിക് സിനിമകൾ വലിയ വിഷമായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. എന്നാൽ, കപട സദാചാരത്തിന് മുമ്പിൽ മുട്ട് കുത്തേണ്ടി വരും. പക്ഷെ അത് അല്ലാതെ ഒരു ഇറോട്ടിക് സിനിമ കാണുന്നതിൽ എന്താണ് ഇവിടെ വിഷയം. അതിന് എ സർട്ടിക്കറ്റ് ലഭിക്കുമ്പോൾ അത് അഡൽറ്റ്സിനുള്ള സിനിമ ആണല്ലോ. സിനിമ അല്ലേലും അഡൽറ്റ്സ് ആണല്ലോ കാണുന്നത്, പിന്നെന്താ വിഷയം.

കടലൊഴുക്കിൽ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തി: യുവതിക്ക് രക്ഷകരായി കോസ്റ്റൽ ഗാർഡ്

ആക്ഷൻ കൂടുതലുള്ള സിനിമയെല്ലാം എ സർട്ടിഫൈഡ് ആണ്. അപ്പോൾ അതിന് വിഷയമില്ല, ഇറോട്ടിസം കാണുന്നതിനാണ് വിഷയം. ഡ്രഗ് യൂസേജ് കണ്ട് കുട്ടികൾ ഇൻഫ്ളുവൻസ് ആകുന്നില്ലേ, പക്ഷെ അതൊക്കെ ഒക്കെയാണ്, ഇവിടെ ഇറോട്ടിസം ആണ് പ്രശ്നം. സൊസൈറ്റി അവിടെ ക്ലോസ്ഡ് ആകാൻ തുടങ്ങും. കുറച്ചുകൂടി ഓപ്പൺ ആയിട്ട് ഡീൽ ചെയ്യുകയാണെങ്കിൽ ഇവിടുത്തെ പല പ്രശ്നങ്ങളും മാറും എന്നാണ് എന്റെ വിശ്വാസം’