IFFK 2023| മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ| Mammootty-Jyothika film Kaathal to be screened at 28th Kerala International Film Festival
Last Updated:
മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം ‘കാതൽ’ 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.
എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.
മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഇടം നേടിയ മലയാള സിനിമകൾ.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുക.
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക വീണ്ടും മലയാളത്തിൽ എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും
Thiruvananthapuram,Kerala
October 15, 2023 9:38 PM IST