Leading News Portal in Kerala

Thalaivasal Vijay | തലൈവാസൽ വിജയ് പ്രധാന കഥാപാത്രമാകും; ‘മൈ 3’ റിലീസിനൊരുങ്ങുന്നു


Last Updated:

നവംബർ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൈ 3’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

നവംബർ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. തന്ത്ര മീഡിയയാണ് ചിത്രം റിലീസിന് എത്തിക്കുന്നത്.

അസോസിയേറ്റ് ഡയറക്ടർ – സമജ് പദ്മനാഭൻ, ക്യാമറ- രാജേഷ് രാജു, ഗാനരചന- രാജൻ കടക്കാട്, സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്- സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോട്ടി, പി.ആർ.ഒ.- സുനിത സുനിൽ , ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ.