Dileep in Thankamani | ചരിത്രത്തിലെ തീപിടിച്ച അധ്യായത്തിന്റെ 37-ാമത് വാർഷികത്തിൽ ദിലീപിന്റെ ‘തങ്കമണി’ പോസ്റ്റർ
നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു.
രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്ന ചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രതെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ. നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് – ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.
ഗാനരചന- ബി.ടി. അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ ‘അമൃത’, പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, പി.ആർ.ഒ. -മഞ്ജു ഗോപിനാഥ്, എ.എസ്. ദിനേശ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, വിതരണം- ഡ്രീം ബിഗ് ഫിലിംസ്.
Summary: First look poster from Dileep movie Thankamani released on the 37th year of the incident
Thiruvananthapuram,Kerala
October 22, 2023 6:58 AM IST