Abhilasham | ഫാൻസി ഷോപ്പും കൊറിയർ സർവ്വീസ്സും നടത്തുന്ന അഭിലാഷ് കുമാറായി സൈജു കുറുപ്പ്; ‘അഭിലാഷം’ ആരംഭിച്ചു
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാക്കളായ ശങ്കർ ദാസും ആൻ സരിഗാ ആൻ്റണിയും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്. തുടർന്ന് സംവിധായകൻ അരുൺ ഗോപി സ്വിച്ചോൺ കർമ്മവും അശോക് നെൽസൺ, ബിനോയ് പോൾ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു.
മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും കൊറിയർ സർവീസും നടത്തുന്ന അഭിലാഷ് കുമാറിൻ്റെ നാളുകളായുള്ള ഒരു അഭിലാഷത്തിൻ്റേയും അതിനായി അയാൾ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് ‘അഭിലാഷം’.
സൈജുകുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്. അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, 2018 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തൻവി റാം, ബാല്യകാല സഖിയും സുഹൃത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു. അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രമാണ്.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി., അഡ്വ. ജയപ്രകാശ് കുളുർ, നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദുൽഖർ സൽമാൻ കമ്പനി നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രവും ‘മധുരം ജീവാമൃതം’ എന്ന ആന്തോളജിയിലെ ഒരു ചെറുകഥയും ഇതിനു മുമ്പ് ഷംസു സെയ്ബ സംവിധാനം ചെയ്തിട്ടുണ്ട്.
ജനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ. നായർ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റിംഗ് – നിംസ്, കലാസംവിധാനം – അർഷാദ് നക്കോത്ത്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്. മുക്കം അരീക്കോട്, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
Summary: Saiju Kurup movie Abhilasham, also starring Tanvi Ram, starts rolling in Kottakkal. The film is directed by Shamzu Zayba
Thiruvananthapuram,Kerala
October 17, 2023 1:30 PM IST
Abhilasham | ഫാൻസി ഷോപ്പും കൊറിയർ സർവ്വീസ്സും നടത്തുന്ന അഭിലാഷ് കുമാറായി സൈജു കുറുപ്പ്; ‘അഭിലാഷം’ ആരംഭിച്ചു