Leading News Portal in Kerala

Nayanthara | ജവാന് പിന്നാലെ നയൻ‌താര രണ്ടാമത് ബോളിവുഡ് സിനിമയ്ക്ക്; സഞ്ജയ് ലീല ബൻസാലിയുടെ ‘ബൈജു ബാവ്‌റ’യിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്


Last Updated:

റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ വേഷമിട്ട ആലിയ ഭട്ടും രൺവീർ സിങ്ങും അഭിനയിക്കുന്ന പീരിയഡ് ചിത്രമാണ് ‘ബൈജു ബാവ്ര’

നയൻ‌താരനയൻ‌താര
നയൻ‌താര

സഞ്ജയ് ലീല ബൻസാലിയുടെ (Sanjay Leela Bhansali) അടുത്ത ചിത്രം ബൈജു ബാവ്‌റയെ (Baiju Bawra) കുറിച്ചുള്ള റിപോർട്ടുകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ആലിയ ഭട്ടും രൺവീർ സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഈ സിനിമയ്ക്കായി നയൻതാരയെ (Nayanthara) ഒരു വേഷത്തിനായി സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായി.

റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച നയൻതാരയോട് സഞ്ജയ് ലീല ബൻസാലിയുടെ ബൈജു ബാവ്‌റയിൽ ഒരു സുപ്രധാന വേഷം ചെയ്യാൻ സാധിക്കുമോ എന്ന് ആരാഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നയൻ‌താര ഈ സിനിമയിൽ വേഷമിടുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ വേഷമിട്ട ആലിയ ഭട്ടും രൺവീർ സിങ്ങും അഭിനയിക്കുന്ന പീരിയഡ് ചിത്രമാണ് ‘ബൈജു ബാവ്ര’. കരൺ ജോഹർ ചിത്രത്തിലെ രസതന്ത്രത്തിലൂടെയാണ് ഇരുവരും വാർത്തകളിൽ ഇടം നേടിയത്. അടുത്തിടെ, ആലിയ ബൻസാലിയുടെ ഓഫീസിൽ പ്രത്യക്ഷപ്പെട്ടത് കൂടുതൽ ഊഹാപോഹങ്ങൾക്ക് കാരണമായി.

Summary: Nayanthara reportedly signed on dotted lines for Sanjay Leela Bhansali directed Baiju Bawra. The film is in news after it had roped in Alia Bhatt and Ranveer Singh in the key roles. Further deets awaited

മലയാളം വാർത്തകൾ/ വാർത്ത/Film/

Nayanthara | ജവാന് പിന്നാലെ നയൻ‌താര രണ്ടാമത് ബോളിവുഡ് സിനിമയ്ക്ക്; സഞ്ജയ് ലീല ബൻസാലിയുടെ ‘ബൈജു ബാവ്‌റ’യിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്