Leading News Portal in Kerala

Mukalpparappu | പുതുമുഖങ്ങളുടെ ചിത്രം, ഒപ്പം മാമുക്കോയയും; ‘മുകൾപ്പരപ്പ്’ പ്രദർശനത്തിന്


Last Updated:

അഭിനേതാക്കൾക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്

മുകൾപ്പരപ്പ്മുകൾപ്പരപ്പ്
മുകൾപ്പരപ്പ്

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മുകൾപ്പരപ്പ്’ സെപ്റ്റംബർ 8 മുതൽ പ്രദർശനത്തിനെത്തുന്നു. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.

ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ.കെ. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ., അദ്വൈത് പി.ഒ., ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ

ഛായാഗ്രഹണം- ഷിജി ജയദേവൻ, നിതിൻ കെ. രാജ്, സംഗീതം- പ്രമോദ് സാരംഗ്, ജോജി തോമസ്; ഗാനരചന- ജെ.പി. തവറൂൽ, സിബി പടിയറ, എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകുമാർ വള്ളംകുളം, ഫിനാൻസ് കൺട്രോളർ- ടി.പി. ഗംഗാധരൻ, പ്രൊജക്റ്റ് മാനേജർ- ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രവീൺ ശ്രീകണ്ഠപുരം, ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.