Last Updated:
ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്
ജവാനിലെ (Jawan) ഷാരൂഖും (Shah Rukh Khan) അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതൽ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നൽകിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന പോസ്റ്റർ ആണ് ഇന്ന് ആരാധകർക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.
Yeh to shuruaat hai… The Many Faces of Justice… yeh teer hain… abhi dhaal baaki hai… yeh anth hai abhi kaal baaki hai.
Yeh poochta hai khud se kuch…. abhi Jawaab baaki hai.
There’s a purpose behind every Face. But this is just the beginning…Wait for the Ace!!!#Jawan pic.twitter.com/0eEbqd7SXg— Shah Rukh Khan (@iamsrk) August 25, 2023
ആറ്റ്ലീ യൂണിവേഴ്സിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. സെപ്റ്റംബർ 7 ന് മൂന്നു ഭാഷകളിലായി ജവാൻ വേൾഡ് വൈഡ് റിലീസ് ചെയ്യും. റെഡ് ചില്ലിസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ ഡയറക്ടർ ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൌരവ് വർമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ: പപ്പറ്റ് മീഡിയ
Thiruvananthapuram,Kerala
August 26, 2023 7:15 AM IST