Last Updated:
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്
രമേഷ് പിഷാരടി (Ramesh Pisharody) മൂന്നാമതും സംവിധായകനാവുന്നു. നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രമാണിത്. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്) വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം. നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു.
2018ലെ പഞ്ചവർണ്ണത്തത്തയാണ് പിഷാരടിയുടെ ആദ്യ സംവിധാന ചിത്രം. നടൻ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു ആദ്യ ചിത്രത്തിലെ നായകന്മാർ. തൊട്ടടുത്ത വർഷം മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ സംവിധാനം ചെയ്‌തു.
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ, നടൻ, അവതാരകൻ തുടങ്ങിയ നിലകളിലും പിഷാരടി സജീവമായി. അതിനു ശേഷം ദുൽഖർ ചിത്രം ‘സീതാരാമം’ മലയാള പതിപ്പിൽ ഡബ്ബിങ് ആർട്ടിസ്റ്റായും എത്തിച്ചേർന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Actor Ramesh Pisharody turns director for the third time. He is associating with producer Vijay Babu for his next. Pisharody had earlier directed two movies; Panchavarnathatha and Gaanagandharvan. Jayaram, Kunchacko Boban and Mammootty acted in those movies. Further details of the upcoming project is not announced yet
Thiruvananthapuram,Kerala
August 19, 2023 3:05 PM IST