Leading News Portal in Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത തിങ്കളാഴ്ച വിധിപറയും


തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിധിപറയും. 2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുക.

2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് ഹർജിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുന്‍പ് ഹര്‍ജിക്കാരന്‍ ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.

ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും വിവോ! പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ, ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്തേക്കും

ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്ന് ഹർജിക്കാരൻ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിട്ടു. വിധിന്യായം പ്രഖ്യാപിക്കുന്നതില്‍ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.