Leading News Portal in Kerala

മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി തട്ടിയത് 70 ലക്ഷം: യുവാവ് അറസ്റ്റില്‍



സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബത്തേരി എസ്ഐ സിഎം സാബുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ അനിത്, അജിത്, ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.