Leading News Portal in Kerala

കാരുണ്യസ്പർശം: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി


തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും നേരിൽ കാണുമെന്നും താരം പറഞ്ഞു.

ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. മകനെ നോക്കാൻ മറ്റാരുമില്ലാത്തതിനാലാണ് മുല്ലപ്പൂ വിൽപ്പനയ്ക്ക് ധന്യ കുഞ്ഞുമായി എത്തുന്നത്.

നിത്യചെലവുകൾക്കും ഭർത്താവിന്റെ മരുന്നിനും വേണ്ടി പണം കണ്ടെത്തുന്നതിനായാണ് ധന്യ മുല്ലപ്പൂ കച്ചവടത്തിനെത്തുന്നത്.