Leading News Portal in Kerala

ലോറിയിൽ കഞ്ചാവ് കടത്ത്: ഡ്രൈവർ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് വച്ച് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി രാജേഷ് കെ ടി എന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ എൻ റിമേഷ്, ഐ ബി ഇൻസ്‌പെക്ടർ പ്രജിത്ത് എ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പാർട്ടിയിൽ ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ കെ, പ്രിവന്റീവ് ഓഫീസർമാരായ യു പി മനോജ് കുമാർ അനിൽകുമാർ പി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ പി, സന്ദീപ് എൻ എസ്, ജിത്തു പി പി, സാവിഷ് എ, ജിഷ്ണു പി കെ, മുഹമ്മദ് അബ്ദുൾ റഹൂഫ്, എക്‌സൈസ് ഡ്രൈവർ പ്രബീഷ് എൻ പി എന്നിവർ ഉണ്ടായിരുന്നു.