Leading News Portal in Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍


കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമൊപ്പം ബാങ്ക് സെക്രട്ടറി ബൈജുവിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രിയോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. മൊഴികളില്‍ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാല്‍ ഭാസുരാംഗനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കി. ഇവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഇഡി കസ്റ്റഡി അപേക്ഷ നല്‍കും.

മുഖ്യമന്ത്രിമാർ ചാൻസലർമാരായാൽ മാത്രമേ സർവകലാശാലകൾക്ക് പുരോഗതി ഉണ്ടാകൂ: എംകെ സ്റ്റാലിൻ

100 കോടിക്ക് മുകളില്‍ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നും ഓഡിറ്റടക്കം നടത്തിയതില്‍ വലിയ ക്രമക്കേടുണ്ടെന്നും ഇഡി പറഞ്ഞു. ഭാസുരാംഗന്റേയും മകന്റേയും പേരിലുള്ള ചില സ്വത്തുക്കളുടെ ശ്രോതസ് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഇതെല്ലാം വിശദമായി അറിയേണ്ടതുണ്ടെന്നും ഇഡി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി ഭാസുരാംഗന്റെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നു.