Leading News Portal in Kerala

ദേശീയ പാതയിൽ വാഹനാപകടം: 12 വയസുകാരൻ മരിച്ചു


തൃശൂർ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്.

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പുറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് എഡ്വിൻ. ബൈക്കിൽ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ആന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.